ഈസി റെസിപ്പി ബീഫ് വരട്ട്
ബീഫ് വരട്ട്
1. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ
2. തേങ്ങ – അരമുറി, ചുരണ്ടിയത്
ചുവന്നുള്ളി – പത്ത്
വെളുത്തുള്ളി – അഞ്ച് അല്ലി
കുരുമുളക് – പത്ത് മണി
കറിവേപ്പില – ഒരു തണ്ട്
3.മുളകുപൊടി – രണ്ടു ചെറിയ സ്പൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
4.നെയ്യില്ലാത്ത ബീഫ് – ഒരു കിലോ. കഷണങ്ങളാക്കിയത്
5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വറുക്കുക. തേങ്ങ ചുവപ്പു നിറമാകുമ്പോൾ വാങ്ങി ചൂടാറാൻ വയ്ക്കണം. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു തരുതരുപ്പായി അരച്ചെടുക്കുക.
∙ബീഫ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കണം. ഇതിലേക്ക് തേങ്ങ അരച്ചതു ചേർത്തു തട്ടിപ്പൊത്തി വച്ച് വേവിച്ചെടുക്കാം.
തയാറാക്കുന്ന വിധം വീഡിയോയിൽ...